ThiruvananthapuramNattuvarthaLatest NewsKeralaNews

ചൂണ്ടയിടാനെത്തിയ യുവാവിന് കടലിൽ വീണ് ദാരുണാന്ത്യം

കഴക്കൂട്ടം സ്വദേശി മനീഷാണ് മരിച്ചത്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ചൂണ്ടയിടാനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു. കഴക്കൂട്ടം സ്വദേശി മനീഷാണ് മരിച്ചത്.

Read Also : വളവുകളിൽ ഒരിക്കലും ഓവർടേക്കിംഗ് പാടില്ല: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

ഇന്ന് രാവിലെ പത്തുമണിക്കാണ് സംഭവം. യുവാവ് കടലിൽ വീണത് മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെ തുടർന്നെത്തിയ ഫിഷറീസ് റെസ്ക്യൂ ഗാർഡ് സംഘം ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊഴിമുഖത്ത് ഇറങ്ങുന്നതും ചൂണ്ടയിടുന്നതും അപകടമാണെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button