കളമശേരി: എംഡിഎംഎയും മാരകായുധങ്ങളുമായി യുവാക്കൾ പൊലീസ് പിടിയിൽ. ഇരാറ്റുപേട്ട കിഴക്കേവീട്ടിൽ വിഷ്ണു മനോജ് (27), എറണാകുളം പച്ചാളം, പുല്ലവേലി വിഷ്ണു സജയൻ (24) എന്നിവരാണ് അറസ്റ്റിലായത്. കളമശേരി പൊലീസാണ് പിടികൂടിയത്.
കളമശേരി മറ്റെക്കാട് എന്ന സ്ഥലത്തെ വാടകവീട് കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎയുടെ വില്പന നടക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമന് കിട്ടിയ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കളമശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡെപ്യുട്ടി പൊലീസ് കമ്മീഷണറിന്റെ സ്പെഷൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു എംഡിഎംഎയും, വടിവാൾ ഉൾപ്പെടെയുള്ള മാരകാധങ്ങളുമായി പ്രതികൾ പിടിയിലായത്.
Read Also : എച്ച്ഡിഎഫ്സി ബാങ്ക്: റുപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കാൻ അവസരം, അറിയേണ്ടതെല്ലാം
വിഷ്ണു മനോജ് എളംകുളത്തുള്ള ഹോട്ടലിൽ മനേജരായും വിഷ്ണു സജനൻ ഓൺലെൻ ബിസിനസും ചെയ്തു വരുന്നതിന്റെ ഇടയിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Leave a Comment