Latest NewsNewsBusiness

കാലിടറി സെൻസെക്സും നിഫ്റ്റിയും, വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു

വിപണിയിൽ ഇന്ന് 1,468 ഓഹരികൾ നേട്ടമുണ്ടാക്കിയും, 1,893 ഓഹരികൾ ഇടിഞ്ഞും, 136 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു

ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ മൂന്ന് ദിവസത്തെ മുന്നേറ്റത്തിനൊടുവിലാണ് ഇന്ന് സൂചികകൾ ഇടിഞ്ഞത്. ബിഎസ്ഇ സെൻസെക്സ് 316.94 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,002.57- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 91.60 പോയിന്റ് നഷ്ടത്തിൽ 17,944.20 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും, സ്മോൾക്യാപ് സൂചിക 0.2 ശതമാനവും ഇടിഞ്ഞു.

വിപണിയിൽ ഇന്ന് 1,468 ഓഹരികൾ നേട്ടമുണ്ടാക്കിയും, 1,893 ഓഹരികൾ ഇടിഞ്ഞും, 136 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അദാനി എന്റർപ്രൈസസ്, ഇൻഡസ്ഇൻഡ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. അതേസമയം, എൽ ആൻഡ് ടി, അൾട്രാടെക് സിമന്റ്, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

Also Read: ആകാശ് തില്ലങ്കേരിക്ക് ജാമ്യം, കോടതിയിൽ കീഴടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button