കണ്ണൂർ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ആകാശ് തില്ലങ്കേരിക്ക് ജാമ്യം. ആകാശ് ഉൾപ്പെടെ മൂന്ന് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. ആകാശ് തില്ലങ്കേരി കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതികളെ നേരത്തെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകാശ് മാത്രം ഒളിവിൽ പോയിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കിയ സമയത്ത് ആകാശും ഹാജരാവുകയായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജിജോയും, ജയപ്രകാശിനും ജാമ്യം ലഭിക്കുമെന്ന് കണ്ടപ്പോഴാണ് നാടകീയമായി ആകാശ് തില്ലങ്കേരി കോടതിയില്‍ ഹാജരായതും ജാമ്യം നേടിയതും.
സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തക നൽകിയ പരാതിയിലാണ് അറസ്റ്റ്. അതേസമയം, ആകാശിനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്.കഴിഞ്ഞ ആറുവര്‍ഷമായി ആകാശ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിശദവിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. സി.പി.എം ആണ് ആകാശിനെതിരെ കാപ്പ ചുമത്താൻ ചുക്കാൻ പിടിക്കുന്നതെന്നാണ് സൂചന.
Post Your Comments