
തെങ്കാശി: തമിഴ്നാട്ടിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. തെങ്കാശി പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് അത്രിക്രമം ഉണ്ടായത്.
എന്നാല്‍, അക്രമിയെ ഇതുവരെ പിടികൂടാൻ സാധിച്ചില്ല. ഗുരുതരായി പരുക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആളൊഴിഞ്ഞ മേഖലയാണ് പീഡന ശ്രമം നടന്നത്. റെയിൽവേ പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരഭിച്ചിട്ടുണ്ട്.
Post Your Comments