ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിലേക്ക് തുരങ്കം നിർമ്മിക്കാൻ അനുമതി നൽകി മോദി സർക്കാർ. സമുദ്ര നിരപ്പിൽ നിന്ന് 16,580 അടി ഉയരത്തിൽ നിർമ്മിക്കുന്ന തുരങ്കത്തിന് 1681 കോടി രൂപയാണ് ചെലവഴിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുരങ്കമായി ഷിൻകുൻ ലാ തുരങ്കം മാറും.
ഏത് മോശം കാലാവസ്ഥയിലും ലഡാക്ക് അതിർത്തിയിൽ സൈന്യത്തിന് എത്തിച്ചേരാൻ ഈ തുരങ്കം വഴി സാധിക്കും എന്നതാണ് സവിശേഷത. അതിർത്തിയിൽ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഏറെ തന്ത്രപ്രധാനമാണ് ഈ തുരങ്കത്തിന്റെ നിർമ്മാണം.
Post Your Comments