KottayamKeralaNattuvarthaLatest NewsNews

വീ​​ട് വാ​​ട​​ക​​യ്ക്ക് എ​​ടു​​ത്ത് ന​​ല്‍​കു​​ന്ന​​തി​​നെ ചൊ​​ല്ലി തർക്കം : വയോധികനെ ആക്രമിച്ച യുവാവ് അ​റ​സ്റ്റി​ല്‍

ഉ​​ദ​​യ​​നാ​​പു​​രം നാ​​നാ​​ടം കൊ​​ല്ലേ​​രി വെ​​ട്ടു​​വ​​ഴി ക​​ണ്ണനെ​​( കു​​യി​​ല്‍-32)​​യാ​​ണ് അറസ്റ്റ് ചെയ്തത്

വൈ​​ക്കം: വീ​​ട് വാ​​ട​​ക​​യ്ക്ക് എ​​ടു​​ത്ത് ന​​ല്‍​കു​​ന്ന​​തി​​നെ ചൊ​​ല്ലി തർക്കത്തെ തുടർന്ന് വ​യോ​ധി​ക​നെ ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ യു​​വാവ് അ​​റ​​സ്റ്റിൽ. ഉ​​ദ​​യ​​നാ​​പു​​രം നാ​​നാ​​ടം കൊ​​ല്ലേ​​രി വെ​​ട്ടു​​വ​​ഴി ക​​ണ്ണനെ​​( കു​​യി​​ല്‍-32)​​യാ​​ണ് അറസ്റ്റ് ചെയ്തത്. വൈ​​ക്കം പൊ​​ലീ​​സ് ആണ് യുവാവിനെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : 10 മിനിറ്റിൽ 3 ക്വാര്‍ട്ടര്‍ വാറ്റ് തീര്‍ക്കണമെന്ന് സുഹൃത്തുക്കളുടെ വെല്ലുവിളി; 45കാരന് ദാരുണാന്ത്യം

ക​​ഴി​​ഞ്ഞ 12നു ​​വൈ​​കു​​ന്നേ​​രം ആ​​റ​​ര​​യോ​​ടെയാണ് കേസിനാസ്പദമായ സംഭവം. ഇ​​യാ​​ള്‍ നാ​​നാ​​ടം കൊ​​ല്ലേ​​രി മു​​ക്ക് ഭാ​​ഗ​​ത്ത് വെച്ച് വ​യോ​ധി​ക​നെ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും ത​​മ്മി​​ല്‍ വീ​​ട് വാ​​ട​​ക​​യ്ക്ക് എ​​ടു​​ത്ത് ന​​ല്‍​കു​​ന്ന​​തി​​നെ ചൊ​​ല്ലി പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. ഇ​​തി​ന്‍റെ പേ​​രി​​ല്‍ കൊ​​ല്ലേ​​രി മു​​ക്ക് ഭാ​​ഗ​​ത്തു​വ​​ച്ച് ഇ​​രു​​വ​​രും ത​​മ്മി​​ല്‍ വാ​​ക്ക് ത​​ര്‍​ക്കം ഉ​​ണ്ടാ​​വു​​ക​​യും ക​​ണ്ണ​​ന്‍ ഇ​യാ​ളെ ആ​​ക്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

സംഭവ​​ത്തി​​നു​​ശേ​​ഷം ഇ​​യാ​​ള്‍ ഒ​​ളി​​വി​​ല്‍ പോ​​യ പ്ര​തി​യെ എ​​സ്‌​​ഐ അ​​ജ്മ​​ല്‍ ഹു​​സൈ​​ന്‍, സി​​പി​​ഒ​​മാ​​രാ​​യ സാ​​ബു, ശി​​വ​​ദാ​​സ പ​​ണി​​ക്ക​​ര്‍, അ​​ജേ​​ന്ദ്ര​​ന്‍ എ​​ന്നി​​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button