ആലുവ: മാർത്താണ്ഡവർമ്മ പാലത്തിൽ ടാങ്കർ ലോറിയുടെ വശത്തിൽ തട്ടി മറിഞ്ഞു വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കുണ്ടാല വീട്ടിൽ കെ.ജി. രാധാകൃഷ്ണൻ (83) ആണ് മരിച്ചത്.
Read Also : ഹൈദരാബാദ് കേന്ദ്രസർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർ എസ്എഫ്ഐ ഭാരവാഹികളെ ആക്രമിച്ചതായി പരാതി
പെരുമ്പാവൂർ റയോണ്‍സിൽ നിന്നു വിരമിച്ചയാളാണ്. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടാങ്കർ ലോറി ചേർന്നുവന്നപ്പോൾ അതിൻമേൽ ഉരസി വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ രാധാകൃഷ്ണനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ, തെളിവാക്കി എൻഫോഴ്സ്മെന്റ്
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് രാവിലെ 10-ന് തോട്ടയ്ക്കാട്ടുകര ടിഎൻഎസ് ശ്മശാനത്തിൽ നടക്കും. ഭാര്യ: രാജേശ്വരി. മക്കൾ: വിനോദ്കുമാർ, ശ്യാംകുമാർ. മരുമക്കൾ: കവിത, ബിന്ധ്യാ.
Post Your Comments