ThiruvananthapuramLatest NewsKeralaNattuvarthaNews

ബോ​ട്ടി​ൽ നി​ന്ന് കാ​ൽ വ​ഴു​തി ക​ട​ലി​ൽ വീ​ണു : മ​ത്സ്യ​ത്തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം തു​ല​വി​ള സ്വ​ദേ​ശി എ​സ്. ജേ​ക്ക​ബ് (46) ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് ക​ര​യ്ക്ക് അ​ടു​പ്പി​ച്ച ബോ​ട്ടി​ൽ നി​ന്ന് ക​ര​യി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി ക​ട​ലി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം തു​ല​വി​ള സ്വ​ദേ​ശി എ​സ്. ജേ​ക്ക​ബ് (46) ആ​ണ് മ​രി​ച്ച​ത്.

ത​മി​ഴ്നാ​ട് തേ​ങ്ങാ​പ​ട്ട​ണം ഹാ​ർ​ബ​റി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെയാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ക​ട​ലി​ൽ വീ​ണ് ചു​ഴി​യി​ൽ​പെ​ട്ട ജേ​ക്ക​ബി​നാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നവ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.‌‌

Read Also : സി പി എമ്മിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിക്കെതിരെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് കേസ്

ക​ഴി​ഞ്ഞ ആ​റി​നാ​ണ് വി​ഴി​ഞ്ഞ​ത്തു നി​ന്ന് ജേ​ക്ക​ബ് തേ​ങ്ങാ​പ​ട്ട​ണം സ്വ​ദേ​ശി സൂ​സ​ൻ​രാ​ജി​ന്‍റെ ബോ​ട്ടി​ൽ ആ​ഴ​ക്ക​ട​ലി​ൽ മീ​ൻ​പി​ടി​ത്ത​ത്തി​നു​ പോ​യ​ത്. മീ​ൻ​പി​ടി​ത്ത​ത്തി​നു ശേ​ഷം ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ തേ​ങ്ങാ​പ​ട്ടം ഹാ​ർ​ബ​റി​ൽ അ​ടു​പ്പി​ച്ച ബോ​ട്ടി​ൽ നി​ന്ന് മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ര​യി​ലേ​ക്കു ക​യ​റാ​ൻ ശ്ര​മി​ക്ക​വെ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി ക​ട​ലി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് കൂടെയുണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട് മാ​ർ​ത്താ​ണ്ഡ​ത്തു​ള്ള ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തിയ മൃതദേഹം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. തുടർന്ന്, ​മൃ​ത​ദേ​ഹം വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ച് സം​സ്ക​രി​ച്ചു. സംഭവത്തിൽ പു​തു​ക്ക​ട പൊ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്. ഭാ​ര്യ എം. ​ഹെ​ല​ൻ. മ​ക​ൾ: എ​ച്ച്. സ​ജി​നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button