KottayamKeralaNattuvarthaLatest NewsNews

ലൈ​​​സ​​​ൻ​​​സി​​​ല്ലാ​​​തെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി : ബ​​സ് ഡ്രൈ​​വ​​ർ അറസ്റ്റി​​ൽ

കോ​​​ട്ട​​​യം - പെ​​​രു​​​വ പി​​​റ​​​വം റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ഗു​​​ഡ് വി​​​ൽ ബ​​​സി​​​ന്‍റെ ഡ്രൈ​​​വ​​​ർ അ​​​ഞ്ചി​​​ൽ ദി​​​നേ​​​ശാ (23)ണു ​​​പി​​​ടി​​​യി​​​ലാ​​​യ​​​ത്

കോ​​​ട്ട​​​യം: ലൈ​​​സ​​​ൻ​​​സി​​​ല്ലാ​​​തെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ സ്വ​​​കാ​​​ര്യ ബ​​​സ് ഡ്രൈ​​​വ​​​ർ പി​​​ടി​​​യി​​​ൽ. കോ​​​ട്ട​​​യം – പെ​​​രു​​​വ പി​​​റ​​​വം റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ഗു​​​ഡ് വി​​​ൽ ബ​​​സി​​​ന്‍റെ ഡ്രൈ​​​വ​​​ർ അ​​​ഞ്ചി​​​ൽ ദി​​​നേ​​​ശാ (23)ണു ​​​പി​​​ടി​​​യി​​​ലാ​​​യ​​​ത്.

Read Also : ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലേക്ക് എയർഇന്ത്യ, ഓർഡർ നൽകിയത് 400- ലധികം വിമാനങ്ങൾക്ക്

കോ​​​ട്ട​​​യം ന​​​ഗ​​​ര​​​ത്തി​​​ൽ ആണ് സംഭവം. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദ്ദേശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് കോ​​​ട്ട​​​യം ട്രാ​​​ഫി​​​ക് പൊ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​ന​​​ക്ക​​​ര ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഇ​​​യാ​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ട്രാ​​​ഫി​​​ക് എ​​​സ്ഐ ഹ​​​രി, എ​​​എ​​​സ്ഐ അ​​​നീ​​​ഷ്, പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​രുടെ നേതൃത്വത്തിലായിരുന്നു പ​​​രി​​​ശോ​​​ധ​​​ന. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button