പോത്തൻകോട്: മംഗലപുരം കുടുംബാര്യോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നൽകിയ മരുന്നിന്റെ കുറിപ്പടി കണ്ട് ഞെട്ടി മെഡിക്കൽ സ്റ്റോർ ജീവനക്കാരും രോഗിയും. മംഗലപുരം കാരമൂട് സ്വദേശിയായ വയോധികന് നൽകിയ മരുന്നിന്റെ കുറിപ്പടിയിലെ ആർക്കും വായിക്കാനാവാത്ത കയ്യക്ഷരം ഉള്ള കുറിപ്പടിയാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്.
പരാതി പറഞ്ഞതോടെ ഡോക്ടർ ക്ഷോഭിച്ചെന്നു രോഗിയും ബന്ധുക്കളും പറയുന്നു. ഇതേ തുടര്‍ന്ന്, ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും കുറിപ്പടി അയച്ചു കൊടുത്തിട്ടുണ്ട്.
ആശുപത്രിയിൽ നിന്ന് എല്ലാ മരുന്നും നൽകിയെന്നും പിന്നെ മെഡിക്കൽ സ്റ്റോറിൽ പോയതെന്തിനെന്നുമാണ് ഡോക്ടർ ചോദിക്കുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Post Your Comments