കൊടുങ്ങല്ലൂര്‍: പരീക്ഷണ ഓട്ടത്തിനിടെ പുതിയ കാര്‍ മെഡിക്കല്‍ സ്റ്റോറിലേക്കു ഇടിച്ചു കയറി. അപകടത്തില്‍ മൂന്നി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉണ്ട്. ആനാപ്പുഴ പാലിയം തുരുത്ത് ഇളയിടത്ത് അനിത (51), മെഡിക്കല്‍ സ്റ്റോര്‍ ഉടമ ശൃംഗപുരം കളപ്പുര കോവിലകം നാരായണപ്രഭു (52), മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന് കളപ്പുര കോവിലകം ലക്ഷ്മണ പ്രഭു (64) എന്നിവര്‍ക്കാണു പരുക്കേറ്റത്. മെഡിക്കല്‍ സ്റ്റേര്‍ ഉടമകളെ ഗൗരിശങ്കര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം സാരമായി പരിക്കേറ്റ അനിതയെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ശ്രൃംഗപുരത്താണ് അപകടം നടന്നത്.
പുതുതായി വാങ്ങിയ കാര്‍ ഡൈവ്രറുടെ സഹായത്തോടെ ഓടിച്ചു പരിശീലിക്കവെയാണ് അപകടം നടന്നത്. ശ്രൃംഗപുരത്തുള്ള പ്രഭു മെഡിക്കല്‍ സ്റ്റോറിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.
Post Your Comments