വിസിറ്റർമാർക്ക് ഇപ്പോഴും പഞ്ഞമില്ല: കണ്ണൂർ വനിതാ ജയിലിൽ കൊലക്കേസ് പ്രതി ഷെറിൻ വിലസുമ്പോൾ

കണ്ണൂർ: കേരളത്തിലെ ക്രൈം മിസ്റ്ററി കേസുകളില്‍ എക്കാലത്തും ഓര്‍മിക്കപ്പെടുന്നതാണ് ഭാസ്‌കരക്കാരണവര്‍ കൊലക്കേസ്. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷെറിൻ നിലവിൽ കണ്ണൂർ വനിതാ ജയിലിലാണുള്ളത്. ജയിൽ വാർഡർമാരുടെ കണ്ണിലുണ്ണിയാണ് ഷെറിനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ടൈലറിംഗ് ആണ് ഷെറിന് ജയിലിലെ പണി. ഒരു ദിവസത്തേക്ക് 126 രൂപയാണ് ഷെറിന് ലഭിക്കുന്നത്. തടവുകാർക്കിടയിലെ താരമാണ് ഷെറിൻ. കണ്ണൂരിലേക്ക് മാറ്റം ഉണ്ടായിട്ടും ഷെറിന് ഇപ്പോഴും വിസിറ്റർമാർ നിരവധിയാണ്. പരോളിലിറങ്ങുന്ന ഷെറിനെ കൊണ്ടുപോകാൻ വരുന്നത് ആഡംബര കാറുകളാണ്.

അമ്മായി അച്ഛനെ കൊലപ്പെടുത്തിയ കേസിലാണ് ഷെറിന്റെ അറസ്റ്റ്. ആദ്യം മോഷണം എന്ന് കരുതിയ കേസ് അതിവേഗമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സ്വയം കുഴിയ്ല് ചാടിയതും ഷെറിൻ തന്നെയായിരുന്നു. മരണാനന്തരച്ചടങ്ങുകള്‍ക്കുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ മരുമകള്‍ ഷെറിനാണു വീടിന്റെ മുകള്‍നിലയില്‍ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാൾക്ക് അകത്തേക്ക് കയറാമെന്നും മൊഴി നൽകിയത്. എന്നാൽ, ഷെറിന്റെ മൊഴി പൊലീസിന് കച്ചിത്തുരുമ്പായി. ഒരു ഏണിയില്ലാതെ ഒരാള്‍ക്ക് അതിന്റെ മുകളില്‍ക്കയറി നില്‍ക്കാന്‍ കഴിയില്ല എന്ന് ഉറപ്പായിരുന്നു.

അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് ഷെറിൻ കാരണവരെ കൊല്ലാൻ തീരുമാനിച്ചത്. കൂട്ടുപ്രതി കാമുകനായ ബാസിത് അലി ആയിരുന്നു. കൊലയ്ക്കുദിവസങ്ങള്‍ക്കു മുന്‍പ്, ഒന്നിച്ചുജീവിക്കാമെന്നു തീരുമാനിച്ച്, ബാസിത് ഷെറിന് അണിയിച്ച വെള്ളിമോതിരം ഷെറിന്റെ മുറിയില്‍നിന്നു ലഭിച്ചു. 2009 നവംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ഷെറിന്റെ വഴിവിട്ടബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭര്‍ത്തൃപിതാവ് വധിക്കപ്പെട്ടു.

Share
Leave a Comment