Latest NewsNewsAutomobile

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുത്തൻ ചുവടുവെപ്പുമായി പുതിയൊരു സ്കൂട്ടർ കൂടി രംഗത്ത്

പൂർണമായി ചാർജ് ചെയ്താൽ 110 കിലോമീറ്റർ വരെ ഓടാനുള്ള ശേഷിയാണ് ജോയ് മിഹോസ് ഇലക്ട്രിക് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്

ഇന്ത്യൻ വാഹന വിപണിയിൽ ചുവടുറപ്പിക്കാൻ പുതിയ ഇലക്ട്രിക് വാഹനം കൂടി എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ജോയ് മിഹോസ് ഇലക്ട്രിക് സ്കൂട്ടറാണ് വിപണി കീഴടക്കാൻ എത്തുന്നത്. ഇരുചക്ര വാഹനങ്ങളിൽ ഭീമന്മാരായ ഹോണ്ട, ഹീറോ, ഒല തുടങ്ങിയ നിർമ്മാതാക്കളാണ് ജോയ് മിഹോസിന്റെ പ്രധാന എതിരാളികൾ. ഏറെ ആകാംക്ഷയോടെയാണ് വാഹന പ്രേമികൾ ജോയ് മിഹോസിനെ വരവേൽക്കുന്നത്. 15 ദിവസത്തിനുള്ളിൽ 18,600- ലധികം ബുക്കിംഗുകളാണ് നടന്നത്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

പൂർണമായി ചാർജ് ചെയ്താൽ 110 കിലോമീറ്റർ വരെ ഓടാനുള്ള ശേഷിയാണ് ജോയ് മിഹോസ് ഇലക്ട്രിക് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. മറ്റ് സ്കൂട്ടറുകളെ അപേക്ഷിച്ച് ഇവയിൽ ഫാസ്റ്റ് ചാർജിംഗ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൂർണമായി ചാർജ് ചെയ്യാൻ 5.5 മണിക്കൂർ മാത്രമാണ് ആവശ്യമായ സമയം. ഏവരെയും ആകർഷിക്കുന്ന ഡിസൈനാണ് ഈ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നൽകിയിരിക്കുന്നത്. സ്കൂട്ടറിന്റെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് നൽകിയിട്ടുണ്ട്. കൂടാതെ, മുന്നിലും പിന്നിലും എൽഇഡി ഹെഡ് ലൈറ്റ്, ടേൺ സിഗ്നലുകൾ, ടെയിൽ ലൈറ്റ് എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Also Read: ‘വിതച്ചത് കൊയ്യും’: കെ കെ ശൈലജയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായ രാഗിന്ദിനോട് ആകാശ് തില്ലങ്കേരി

ഡിജിറ്റൽ സ്ക്രീൻ, ബ്ലൂടൂത്ത് തുടങ്ങിയ അത്യാധുനിക ഫീച്ചറുകൾ പ്രധാന ആകർഷണീയതയാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം 999 രൂപ നൽകി ജോയ് മിഹോസ് ഇലക്ട്രിക് സ്കൂട്ടറുകൾ ബുക്ക് ചെയ്യാൻ സാധിക്കും. അടുത്ത മാസം മുതൽ വിപണിയിലെത്തുന്ന ഈ സ്കൂട്ടറുകളുടെ ഇന്ത്യയിലെ പ്രാരംഭ എക്സ് ഷോറൂം വില 1.35 ലക്ഷം രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button