KeralaLatest NewsNews

‘വിതച്ചത് കൊയ്യും’: കെ കെ ശൈലജയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായ രാഗിന്ദിനോട് ആകാശ് തില്ലങ്കേരി

കണ്ണൂർ: സി.പി.എമ്മിന് തലവേദനയായി ആകാശ് തില്ലങ്കേരി. ആകാശ് വീണ്ടും സി.പി.എമ്മിനെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. തനിക്കെതിരെ നിലപാട് എടുത്ത ഡി വൈ എഫ് ഐ നേതാവിനാണ് ആകാശ് തില്ലങ്കേരിയുടെ ഭീഷണി. ‘വിതച്ചത് കൊയ്യും ‘ എന്നാണ് ഡി വൈ എഫ് ഐ നേതാവ് രാഗിന്ദിനോട് ആകാശ് പറഞ്ഞത്. കെ കെ ശൈലജയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമാണ് രാഗിന്ദ്.

‘ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ വഷളാക്കിയത് നിങ്ങളാണ്. ഒരൊറ്റ പ്രസ്ഥാവന കൊണ്ട് ഞങ്ങളെ ഡിവൈഎഫ്‌ഐ പ്രസ്ഥാനം ഒറ്റുകാരാക്കി. ഡിവൈഎഫ്‌ഐയുടെ സംഘടിതമായ സൈബര്‍ ആക്രമണത്തെ ചെറുക്കും’ എന്നായിരുന്നു മുന്നറിയിപ്പ്.

ഇതിനിടയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ ഡി വൈ എഫ് ഐ യുടെ വനിതാ പ്രവര്‍ത്തക നല്‍കിയ പരാതിയെ തുടര്‍ന്ന് ആകാശ് തില്ലങ്കേരി ഒളിവില്‍ പോയിരിക്കുകയാണ്. തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ഫേസ്ബുക്കില്‍ പ്രചരാണം നടത്തുന്നുവെന്നാണ് മന്ത്രി എംബി രാജേഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ കൂടിയായ ശ്രീലക്ഷ്മി പരാതിപ്പെട്ടത്.

പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് കമന്റിലൂടെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ നേതാവിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റായാണ് വിവാദ വെളിപ്പെടുത്തൽ. പിന്നാലെ ആകാശിനെ തള്ളി സി.പി.എം നേതാക്കൾ രംഗത്തെത്തിയിരുന്നു. ആകാശിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഡിവൈഎഫ്ഐയും രംഗത്ത് വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button