മെഡിക്കൽ കോളജ്: മധ്യവയസ്ക വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. മെഡിക്കൽ കോളേജ് കുന്നം സ്വദേശി അശോകൻ (56) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം ശിവശക്തി നഗർ ഹൗസ് നമ്പർ-58 ശിവകൃപയിൽ അജിത്തിന്റെ ഭാര്യ വിജയകുമാരി (46) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഒരാഴ്ച മുമ്പ് വീടിനുള്ളിൽ ആണ് ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
Read Also : സി പി എമ്മിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിക്കെതിരെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് കേസ്
വസ്തു സംബന്ധിച്ച് വിജയകുമാരിയും അശോകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. വിജയകുമാരി ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പ്രശ്നം രൂക്ഷമാകുകയും അശോകൻ ഇവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിജയകുമാരി മുമ്പ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസും ഇപ്പോഴത്തെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തിനൊടുവിലാണ് അശോകനെ അറസ്റ്റ് ചെയ്തതെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments