
പുത്തൂർ: നടത്തറ എസ്റ്റേറ്റിന് സമീപം പത്ത് ഗ്രം സിന്തറ്റിക് ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. മാടക്കത്തറ സ്വദേശി കലിയത്ത് വീട്ടിൽ സച്ചി(29) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥനത്തിലാണ് എക്സൈസ് സംഘം നടത്തറയിലെത്തിയത്.
Read Also : പ്രവാസി ഭർത്താവിനെ കളഞ്ഞ് ഇൻസ്റ്റഗ്രാം കാമുകനെത്തേടി പോയി, തമിഴ്നാട്ടിൽ എത്തിയപ്പോൾ അങ്ങനെ ഒരാളില്ല!
എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും വാടാനപ്പിള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ബൈക്കിൽ വരികയായിരുന്ന പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസഥർക്കെതിരെ ബൈക്ക് ഓടിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു. ബൈക്ക് തട്ടി എക്സൈസ് സ്ക്വാഡ് അംഗം മുജീബ് റഹ്മാന് ഷോൾ ഡറിനും കാലിനും പരിക്കേറ്റു. ബലപ്രയോഗത്തിനിടെ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ പ്രതിക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.
പ്രവന്റീവ് ഓഫീസർ ഹരിദാസ്, വിനോജ്, സി.ആർ സുനിൽ എന്നിവർ എംഡിഎംഎ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments