അഗളി: രണ്ട് സംഭവങ്ങളിലായി ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ. അഗളി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ അഗളി നരസിമുക്ക് ജംഗ്ഷനിൽ നടത്തിയ റെയ്ഡിൽ നരസിമുക്ക് സ്വദേശി പഴനി സ്വാമി മകൻ മണികണ്ഠനെ (45) ആണ് അറസ്റ്റ് ചെയ്തത്. രണ്ട് ലിറ്റർ ചാരായവും 6 ലിറ്റർ ഐഎംഎഫ്എൻ സഹിതം ആണ് ഇയാളെ പിടികൂടിയത്. മണികണ്ഠന്റെ അരസിമുക്കിലുള്ള ആർ ആർ സ്റ്റോഴ്സ് എന്ന സ്റ്റേഷനറി കടയിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്.
പ്രിവന്റിവ് ഓഫീസർ ജെ.ആർ അജിത്, സിഇഒ മാരായ ആർ. പ്രദീപ്, കെ.എം. ചന്ദ്രകുമാർ, എൻ. ചന്ദ്രൻ, എ.കെ. രജീഷ്, ഡബ്ലു സിഇഒ ഐശ്വര്യ, ഡ്രൈവർ ഷാജിർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Also : പ്രവാസി ഭർത്താവിനെ കളഞ്ഞ് ഇൻസ്റ്റഗ്രാം കാമുകനെത്തേടി പോയി, തമിഴ്നാട്ടിൽ എത്തിയപ്പോൾ അങ്ങനെ ഒരാളില്ല!
സമാനമായി പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പാർട്ടിയും അഗളി റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിൽ ധോണിഗുണ്ട് വൈദ്യർ പീടികയിൽ കിഴക്കേക്കര പുത്തൻവീട്ടിൽ പ്രസാദ് എന്ന ആളെ രണ്ട് ലിറ്റർ ചാരായവുമായി പിടികൂടി.
എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ എൻ. നൗഫൽ, പ്രിവന്റിവ് ഓഫീസർമാരായ വേണു കുമാർ, വിശ്വനാഥ്, സുരേഷ് എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത്, പ്രിവന്റിവ് ഓഫീസർ ജെ.ആർ. അജിത്ത്, സിഇഒ പ്രേംകുമാർ, പ്രദീപ്, രജീഷ്,ഡബ്ല്യൂ സിഇഒ അഖില, എസ്. ഷാജിർ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments