
ചാത്തന്നൂർ: ഗൾഫിൽ തിരിച്ചു പോകാൻ തയാറെടുത്തിരുന്ന പ്രവാസിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാരിപ്പള്ളി എള്ളുവിള അമ്പൂരി പത്മവിലാസത്തിൽ ശശിധരൻ നായരുടെ മകൻ സജി(46)യെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ കുടുംബ വീടിനോടു ചേർന്നുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു മാസം മുമ്പാണ് സജി ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയത്. ചൊവാഴ്ച അവധി കഴിഞ്ഞ് മടങ്ങിപ്പോകാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു.
പകൽ സജിയെ ഉല്ലാസവാനായി കണ്ടവരുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം മരണത്തിൽ ദുരുഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
തുടർന്ന്, പൊലീസ് എത്തി മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ രശ്മി. മക്കൾ: ദേവിക, സ്വാതിക. സംഭവത്തിൽ, പാരിപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments