KeralaLatest NewsNews

താന്‍ പരാതി നല്‍കിയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്, നഗ്നദൃശ്യ പ്രശ്‌നം താന്‍ അറിഞ്ഞിട്ടില്ല: മലക്കം മറിഞ്ഞ് യുവതി

പരാതിക്കാരിയും സോണയുടെ സഹോദരിമാരും സംയുക്തമായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്

ആലപ്പുഴ: നഗ്നദൃശ്യ വിവാദത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരിയായ യുവതി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് താന്‍ പരാതി നല്‍കിയതെന്നും, നഗ്ന ദൃശ്യ പ്രശ്‌നം പിന്നീട് ആരോ പരാതിയില്‍ എഴുതി ചേര്‍ത്തതാണെന്നും അത് തന്റെ അറിവോടെയല്ലെന്നും യുവതി പറയുന്നു. വീട്ടമ്മമാരുടെ നഗ്ന ദൃശ്യങ്ങളുടെ പേരില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന എ.പി സോണയ്‌ക്കെതിരെയുള്ള പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് അട്ടിമറിയെന്നാണ് യുവതി ആരോപിക്കുന്നത്.

Read Also: പള്ളി ഭരണ സമിതിയെ ചോദ്യം ചെയ്തു: പള്ളിയിൽ നിസ്കരിക്കാനെത്തിയ സി.പി.എം നേതാവിനെ തല്ലിച്ചതച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ

‘സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് താന്‍ പരാതി നല്‍കിയത്. കിട്ടാനുള്ള പണം വാങ്ങിത്തരാം എന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ പരാതി നല്‍കി. മാവോ, വി.ജി.വിഷ്ണു എന്നിവരാണ് പരാതി എഴുതിയത്’, പരാതിക്കാരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നഗ്‌നദൃശ്യങ്ങള്‍ കൃത്രിമമായി തയാറാക്കിയതാണെന്നും ആരോപണമുണ്ട്. പരാതിക്കാരിയും സോണയുടെ സഹോദരിമാരും സംയുക്തമായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ ശരിയല്ലെന്നും പരാതിക്കാരി വ്യക്തമാക്കി. അതേസമയം, പുറത്താക്കും മുന്‍പ് സോണയെ പരാതി ബോധ്യപ്പെടുത്തിയില്ലെന്ന് സോണയുടെ സഹോദരിമാര്‍ ആരോപിച്ചു. വ്യാജ ദൃശ്യങ്ങളുടെ പേരിലാണ് നടപടി സ്വീകരിച്ചത്. ഇതിനെതിരെ പൊലീസിനും പാര്‍ട്ടിക്കും പരാതി നല്‍കുമെന്നും സഹോദിമാര്‍ അറിയിച്ചു.

‘കുട്ടിയെക്കൊണ്ട് പരാതി എഴുതി വാങ്ങിച്ചു. അത് വായിച്ചു നോക്കിയിരുന്നില്ല. ഉപദ്രവിച്ചെന്ന രീതിയിലുള്ള പരാതി വിഷ്ണുവും മറ്റും എഴുതി ചേര്‍ത്തതാണ്. പാര്‍ട്ടി കമ്മിഷന്‍ അംഗങ്ങള്‍ നമ്മുടെ ആളുകളാണെന്നും അവര്‍ പറഞ്ഞിരുന്നു. കുട്ടിക്കാലം മുതല്‍ അറിയാവുന്ന നാട്ടുകാരായതിനാലാണ് സോണ വാങ്ങിയ 1.50 ലക്ഷം രൂപ തിരികെ കിട്ടാന്‍ അവരെ സമീപിച്ചത്. പണത്തിന്റെ കാര്യം മാത്രം എഴുതിയാല്‍ പണം കിട്ടില്ലെന്നും വിഷ്ണുവും സംഘവും പറഞ്ഞു’ – പരാതിക്കാരി ആരോപിച്ചു. കിട്ടാനുള്ള തുകയില്‍ ഇനി 50,000 രൂപ കൂടിയേ കിട്ടാനുള്ളൂവെന്നും, ബാക്കി പരാതിക്കു ശേഷം പലതവണയായി സോണ തന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button