മെഡിക്കൽ കോളജ്: ഒറ്റയ്ക്കു കഴിഞ്ഞിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തി. അണമുഖം വാർഡിൽ ചെട്ടിക്കുന്ന് പ്രഫുല്ലം വീട്ടിൽ സരളാദേവി (89) ആണ് മരിച്ചത്.
തിങ്കളാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് വീട്ടുകാർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ വൈകുന്നേരം ആറോടെയാണ് അയൽവാസിയുടെ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
Read Also : ബിബിസി ഓഫീസുകളിലെ ആദായനികുതി റെയ്ഡ് തുടരുന്നു, പരിശോധനക്കെതിരെ ബിബിസി സുപ്രീംകോടതിയെ സമീപിച്ചേക്കും
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments