AlappuzhaNattuvarthaLatest NewsKeralaNews

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കരുവാറ്റ സ്വദേശി അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്

ആലപ്പുഴ: ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കരുവാറ്റ സ്വദേശി അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഡ്രൈവർ പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്.

Read Also : താന്‍ പരാതി നല്‍കിയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്, നഗ്നദൃശ്യ പ്രശ്‌നം താന്‍ അറിഞ്ഞിട്ടില്ല: മലക്കം മറിഞ്ഞ് യുവതി

ഹരിപ്പാട് മാധവ ജംഗ്ഷനിലെ സിഗ്നലിന് സമീപമാണ് അപകടം നടന്നത്. പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയപ്പോഴാണ് തീ പിടിച്ചത് കണ്ടത്. തുടർന്ന്, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്.

Read Also : പള്ളി ഭരണ സമിതിയെ ചോദ്യം ചെയ്തു: പള്ളിയിൽ നിസ്കരിക്കാനെത്തിയ സി.പി.എം നേതാവിനെ തല്ലിച്ചതച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ

തീപിടിത്തത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button