KottayamNattuvarthaLatest NewsKeralaNews

വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു​ക​​യ​​റി ഗൃ​​ഹ​​നാ​​ഥ​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം : ഒരാൾ പിടിയിൽ

പെ​​രു​​മ്പാ​​യി​​ക്കാ​​ട് ന​​ട്ടാ​​ശേ​​രി വാ​​യ​​ന​​ശാ​​ല ഭാ​​ഗ​​ത്ത് ഊ​​മ്പ​​ക്കാ​​ട്ട് പ്ര​​മോ​​ദി(47)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ഗാ​​ന്ധി​​ന​​ഗ​​ര്‍: വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു​ക​​യ​​റി ഗൃ​​ഹ​​നാ​​ഥ​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ ഒ​​രാ​​ളെ പൊ​​ലീ​​സ് പിടിയിൽ. പെ​​രു​​മ്പാ​​യി​​ക്കാ​​ട് ന​​ട്ടാ​​ശേ​​രി വാ​​യ​​ന​​ശാ​​ല ഭാ​​ഗ​​ത്ത് ഊ​​മ്പ​​ക്കാ​​ട്ട് പ്ര​​മോ​​ദി(47)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ഗാ​​ന്ധി​​ഗ​​ര്‍ പൊ​​ലീ​​സ് ആണ് ഇയാളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികൾക്ക് പിന്നിലെ മാസ്റ്റർ ബ്രെയിൻ, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ അറസ്റ്റിലാകുമ്പോൾ

ക​​ഴി​​ഞ്ഞ 11-നു ​​രാ​​ത്രിയാണ് കേസിനാസ്പദമായ സംഭവം. ഇ​​യാ​​ള്‍ വാ​​യ​​ന​​ശാ​​ല ഭാ​​ഗ​​ത്തു​​ള്ള സു​​മേ​​ഷി​​ന്‍റെ വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു​ക​​യ​​റി ക​​റി​​ക​​ത്തി കൊ​​ണ്ട് സു​​മേ​​ഷി​​നെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ദ്യ​​പാ​​നി​​യാ​​യ പ്ര​​മോ​​ദി​​നെ കു​​റ​​ച്ചു ദി​​വ​​സ​​ങ്ങ​​ള്‍​ക്ക് മു​​മ്പ് സു​​മേ​​ഷ് ചി​​കി​​ത്സ​​യ്ക്കാ​​യി കൊ​​ണ്ടു​​പോ​​യ​​തി​​നു​​ള്ള വി​​രോ​​ധം മൂ​​ല​​മാ​​ണ് ഇ​​യാ​​ള്‍ സു​​മേ​​ഷി​​നെ ആ​​ക്ര​​മി​​ച്ച​​ത്.

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ ഗാ​​ന്ധി​​ന​​ഗ​​ര്‍ പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ള്‍​ക്കെതിരെ ഗാ​​ന്ധി​​ന​​ഗ​​ര്‍ സ്റ്റേ​​ഷ​​നി​​ല്‍ ര​​ണ്ട് അ​​ടി​​പി​​ടി കേ​​സു​​ക​​ളു​​ണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button