ചെറുതോണി: പോക്സോയടക്കം നിരവധി കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ. തോപ്രാംകുടി – ദൈവംമേട് ഈട്ടിക്കൽ അജിത് പീതാംബരൻ(24) ആണ് പിടിയിലായത്. മുരിക്കാശേരി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഇയാൾ പത്തനംതിട്ട, പുളികീഴ്, പന്തളം, എറണാകുളം, കട്ടപ്പന, കമ്പംമേട്, തേനി എന്നിവടങ്ങളിൽ നിന്നു കാമറ, ലാപ്ടോപ്, വാഹനം മുതലായവ വാടകയ്ക്ക് എടുത്ത് മറിച്ചുവിറ്റ് മുങ്ങി നടക്കുകയായിരുന്നു . പോക്സോ കേസിലും പ്രതിയായ അജിത്ത് ഇടുക്കി പോക്സോ കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
Read Also : തേഞ്ഞിപ്പാലം പോക്സോ കേസിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷൻ്റെ അന്വേഷണം
പ്രതിക്കെതിരെ പോക്സോ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന്, സൈബർ പൊലീസിന്റെ സഹായത്തോടെ എറണാകുളത്തു നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുരിക്കാശേരി എസ്എച്ച്ഒ എസ്.എ.റോയി, സിപിഒ മാരായ കെ.ആർ.അനീഷ്, മാത്യു തോമസ്, ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments