യൂട്യൂബറായ യുവതി വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സാംഗി വ്ളോഗ്സ് എന്ന ചാനൽ നടത്തിയിരുന്ന പ്രിയോലിന നാഥ് എന്ന യുവതിയെയാണ് വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പ്രിയോലിന നാഥ് വിവാഹം കഴിച്ചിട്ട് ഏറെനാളുകൾ ആയിരുന്നില്ല.
മൂന്ന് മാസം മുമ്പ് വിവാഹിതരായ പ്രിയോലിന ബാമുനിമൈതാനത്ത് ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴുത്തിന് ചുറ്റും കയർ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. നിരവധി മുറിവുകളും ശരീരത്തിലുണ്ടായിരുന്നു. ഇതോടെയാണ് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന സംശയത്തിലേക്ക് നയിച്ചത്.
മരണത്തിന് പിന്നാലെ പ്രിയോലിനയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തി. പ്രിയോലിനയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. അസമിലെ സോണിത്പൂർ ജില്ലയിലെ ജമുഗുരിഹാട്ടിൽ താമസിക്കുന്ന ഭർത്താവ് പങ്കജ് നാഥിനെ ചന്ദ്മാരി പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
Post Your Comments