ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 600 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,032- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 159 പോയിന്റ് നേട്ടത്തിൽ 17,930- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനമാണ് ഇടിഞ്ഞത്.
ഇന്ന് വിപണിയിൽ 1,296 ഓഹരികൾ നേട്ടമുണ്ടാക്കിയും, 2,205 ഓഹരികൾ ഇടിഞ്ഞും, 113 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യൻ ഓയിൽ, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്, യുപിഎൽ, ഐടിസി തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി ഗ്രീൻ, അദാനി വിൽമർ, അദാനി ട്രാൻസ്മിഷൻ, പോളിസി ബസാർ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: സാമൂഹിക സമന്വയത്തിലെ സ്ത്രീകളുടെ പങ്കാളിത്തം: ആഗോള വനിതാ ഉച്ചകോടി ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും
Post Your Comments