അബുദാബി: ആഗോള വനിതാ ഉച്ചകോടി 2023 ഫെബ്രുവരി 21, 22 തീയതികളിൽ അബുദാബിയിൽ നടക്കും. സമാധാനം, സാമൂഹിക ഏകീകരണം, സമൃദ്ധി എന്നിവ സ്ഥാപിക്കുന്നതിൽ സ്ത്രീ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് ഉച്ചകോടി ചർച്ച ചെയ്യും.
Read Also: അതിസമ്പന്നരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി വീണ്ടും പിന്തള്ളപ്പെട്ടു, കൂടുതൽ വിവരങ്ങൾ അറിയാം
തെരഞ്ഞെടുപ്പിൽ സ്ത്രീകൾ വോട്ടവകാശം നേടിയതിന്റെ 100-ാം വാർഷിക സ്മരണയ്ക്കായാണ് ഗ്ലോബൽ വിമൻ സമ്മിറ്റ് 2023 സംഘടിപ്പിക്കുക. ജനറൽ വിമൻസ് യൂണിയൻ (ജിഡബ്ല്യുയു), സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിന്റെ പ്രസിഡന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ (എഫ്ഡിഎഫ്) സുപ്രീം അധ്യക്ഷയുമായ ശൈഖ ഫാത്തിമ ബിന്റ് മുബാറക്കിന്റെ രക്ഷാകർതൃത്വത്തിലാണ് ഉച്ചകോടി നടക്കുന്നത്. ലോക മുസ്ലിം കമ്മ്യൂണിറ്റീസ് കൗൺസിലിന്റെ സഹകരണവുമുണ്ട്.
ലിംഗ അസമത്വം, ഗാർഹിക പീഡനം, രാഷ്ട്രീയ പരാധീനതകൾ തുടങ്ങിയ വിഷയങ്ങളിൽ സ്ത്രീ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പ്രശ്‌ന പരിഹാരങ്ങളും പങ്കുവയ്ക്കാൻ വിവിധ മേഖലകളിൽ നിന്നുള്ളവർ തമ്മിൽ ഒരു ആഗോള സംവാദത്തിനുള്ള വേദിയാണിതെന്ന് സംഘാടകർ അറിയിച്ചു. 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ വനിതകൾ, വിശ്വാസ നേതാക്കൾ, സംരംഭകർ, സാമൂഹിക പ്രവർത്തകർ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, മാധ്യമ രംഗത്തെ പ്രമുഖർ, പണ്ഡിതർ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. ഈ കാലഘട്ടത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളെ കുറിച്ച് ഉച്ചകോടിയിൽ ചർച്ച ചെയ്യും.
Read Also: നാട്ടിൽ ബിസിനസ് തുടങ്ങാൻ വേണ്ടി ഭിക്ഷാടനം: പ്രവാസി ദമ്പതികൾ യുഎഇയിൽ പിടിയിൽ
Post Your Comments