തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍ യാത്ര ജനങ്ങള്‍ക്ക് തലവേദനയാകുന്നു. മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷക്കായി ഉപയോഗിക്കുന്നത് ചട്ടപ്രകാരമുള്ളതിന്റെ ഇരട്ടിയിലധികം വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരേയുമാണ്.
Z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അതു പ്രകാരം മുന്നില്‍ രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ കാര്‍, പിന്നാലെ രണ്ട് എസ്കോര്ട് വാഹനവും ഒരു വാനും ഒടുവില്‍ ഒരു കാറും. അതായത് 7 വാഹനങ്ങള്‍. അതിലെല്ലാം കൂടി 35 മുതല്‍ 40 പേര് വരെയുള്ള സുരക്ഷാ സംഘം. മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ്പിയും സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സും ഉള്‍പ്പെടെ കുറഞ്ഞത് 5 ഡിവൈഎസ്പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തും. അതോടെ വാഹനങ്ങളുടെ നിര ഏഴില്‍ നിന്ന് 16 ആയും പൊലീസുകാരുടെയെണ്ണം 70 മുതല്‍ 80 വരെയായും ഉയരും.
മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂര്‍ മുന്‍പ് തന്നെ കിലോമീറ്ററുകള്‍ അകലെ വരെ വഴിയുടെ ഇരുവശവും പിന്നെ പൊലീസ് നിയന്ത്രണത്തിലാണ്. പിന്നെ ഒരു വാഹനം പോലും ഈ വഴിയോരത്തെങ്ങും പാര്‍ക്ക് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈ റോഡിലെക്കെത്തുന്ന എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നതായും പരാതിയുണ്ട്.
Post Your Comments