ThrissurKeralaNattuvarthaLatest NewsNews

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം : പ്രതിക്ക് 16 വർഷം കഠിന തടവ്

കുന്നംകുളം സ്വദേശി ഫലാൽ മോനെയാണ് കോടതി ശിക്ഷിച്ചത്

തൃശ്ശൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം സ്വദേശി ഫലാൽ മോനെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. ജഡ്ജി ലിഷ എസ് ആണ് ശിക്ഷ വിധിച്ചത്. 60000 രൂപ പ്രതി പിഴയടക്കാനും ശിക്ഷാ വിധിയിൽ പറയുന്നു.

Read Also : സ്‌കൂള്‍ അധ്യാപികയെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നു: ക്രൂരമായ കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍

2020 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ ഫലാൽ മോൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസിൽ പറയുന്നത്.

കേസിൽ 37 സാക്ഷികളെ വിസ്തരിച്ചിരുന്നു. 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കി. ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ എസ് ബിനോയിയും അഡ്വ അമൃതയും ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button