
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ 97 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 276 പവന് സ്വര്‍ണമാണ് കസ്റ്റംസ് ഇവരില്‍ നിന്നും പിടികൂടിയത്.
റിയാദില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് യാസിന്, ഫസല്‍ എന്നിവരാണ് പിടിയിലായത്. ശരീരത്തില്‍ ക്യാപ്സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്‍തോതില്‍ സ്വര്‍ണ്ണം പിടികൂടിയിരുന്നു.
Post Your Comments