Latest NewsUAENewsInternationalGulf

അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ: രണ്ടാം പതിപ്പിന് ഫെബ്രുവരി 17 ന് തുടക്കം കുറിക്കും

അബുദാബി: അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് ഫെബ്രുവരി 17 ന് തുടക്കം കുറിക്കും. യുഎഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമാണ് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ. അബുദാബി ഡിപ്പാർട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അൽ ബഹർ അബുദാബി കോർണിഷിൽ വെച്ചാണ് ഫെസ്റ്റിവൽ നടക്കുക. 10 ദിവസം ഫെസ്റ്റിവൽ നടക്കും.

Read Also: ഇന്ത്യന്‍ വ്യോമസേനയുടെ തേജസിനായി താത്പര്യം പ്രകടിപ്പിച്ച് അര്‍ജന്റീനയും മലേഷ്യയും

യുഎഇയുടെ തീരദേശമേഖലയുടെ പരമ്പരാഗത ജീവിതരീതികൾ, പൈതൃക അടയാളങ്ങൾ, ചരിത്രം എന്നിവ ഫെസ്റ്റിവലിൽ പുനഃസൃഷ്ടിക്കപ്പെടും. ഈ മേഖലയിൽ അധിവസിക്കുന്നവരുടെ കരകൗശല സമ്പ്രദായങ്ങൾ, കലാരൂപങ്ങൾ, സംഗീതം, കഥാകഥനം, പരമ്പരാഗത ഭക്ഷണശീലങ്ങൾ എന്നിവ മനസിലാക്കുന്ന അവസരം കൂടിയാണ് ഫെസ്റ്റിവലിലൂടെ ലഭിക്കുക.

ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ വൈകീട്ട് 4 മുതൽ രാത്രി 11 വരെയും, വെള്ളി, ശനി ദിനങ്ങളിൽ വൈകീട്ട് 4 മുതൽ രാത്രി 12 വരെയും മേള സന്ദർശിക്കാം. ഭക്ഷ്യവിഭവങ്ങൾ ഉൾപ്പടെ ലഭിക്കുന്ന ഒരു പരമ്പരാഗത മാർക്കറ്റും മേളയുടെ ഭഗമായി ഒരുക്കിയിട്ടുണ്ട്.

Read Also: വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനായി രാഹുല്‍ ഗാന്ധി എംപി അയച്ച ഉപകരണങ്ങള്‍ തിരിച്ചയച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button