Latest NewsKeralaNews

ഡ്രൈവിംഗിലെ വില്ലൻ: ലോകത്ത് സംഭവിച്ച വാഹനാപകടങ്ങളിൽ 35 ശതമാനത്തിനും കാരണം ഇതാണ്

തിരുവനന്തപുരം: ഡ്രൈവിംഗ് ഒരു കലയാണ്. വേഗതയല്ല, സൂക്ഷ്മതയും കൃത്യതയുമാണ് ഡ്രൈവിംഗിനെ മേന്മയുള്ളതാക്കുന്നത്. 2022 വരെയുള്ള കണക്കുകൾ പ്രകാരം ലോകം മൊത്തം സംഭവിച്ച 35 ശതമാനത്തിൽ അധികം അപകടങ്ങളിലും വില്ലനായത് അമിത വേഗതയാണ്. വേഗം കൂടുന്നതിന് അനുസരിച്ച് നിയന്ത്രണവും, പ്രതികരണ സമയവും കുറയുന്നു. ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

Read Also: തൊഴിലുടമയുടെ സമ്മതമില്ലാതെ വീട്ടുജോലിക്കാർക്ക് സ്‌പോൺസർഷിപ്പ് മാറാം: വ്യവസ്ഥകൾ ഇങ്ങനെ

വാഹനത്തിന്റെ എൻജിൻ പെർഫോർമൻസ് അല്ല വേഗത എടുക്കാൻ ഉള്ള മാനദണ്ഡം, മറിച്ച് റോഡ് സാഹചര്യങ്ങൾ ആണ് എന്ന് എപ്പോഴും ഓർക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. മിതമായ വേഗത വാഹനത്തിന് കൂടുതൽ മൈലേജ്, ദീർഘായുസ്സ് എന്നിവ നൽകുന്നു. അമിത വേഗത ഒരിക്കലും, പൊതുവായി നിർവചിക്കാൻ സാധിക്കില്ല. തിരക്കുള്ള ഒരു ഇടുങ്ങിയ റോഡിൽ 40 കീ മീ / മണിക്കൂർ വരെ അമിത വേഗതയാണ്. റോഡിനും, മറ്റു റോഡ് സാഹചര്യങ്ങൾക്കും അനുസരിച്ചുള്ള ഉചിതമായ വേഗത തിരഞ്ഞെടുക്കാൻ ഉള്ള ഡ്രൈവറുടെ കഴിവാണ് ഡ്രൈവിന്റെ വിജയമെന്നും മോട്ടോർ വാഹന വകുപ്പ് കൂട്ടിച്ചേർത്തു.

Read Also: ബിബിസി വിശുദ്ധ പശു അല്ല,മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങളില്‍ കണ്ണുകടി

shortlink

Related Articles

Post Your Comments

Related Articles


Back to top button