തുടർച്ചയായ രണ്ടാം സെഷനിലും കാലിടറിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 250.86 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,431.84- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 85.60 പോയിന്റ് ഇടിഞ്ഞ് 17,770- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ 1,235 ഓഹരികൾ ഉയർന്നും, 2,261 ഓഹരികൾ ഇടിഞ്ഞും, 160 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
ടൈറ്റൻ, എൻടിപിസി, ലാർസൺ & ടർബോ, ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, എസ്ബിഐ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയവയുടെ ഓഹരികൾ നേരിയ തോതിൽ നിറം മങ്ങി. നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പിന് മുതിർന്നതോടെയാണ് സൂചികകൾ ഇടിഞ്ഞത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക, ബിഎസ്ഇ സ്മോൾക്യാപ് സൂചിക എന്നിവ 1 ശതമാനം വീതം ഇടിഞ്ഞിട്ടുണ്ട്.
Post Your Comments