WayanadLatest NewsKeralaNattuvarthaNews

മോദിയുടെ ധാരണ എല്ലാവര്‍ക്കും അദ്ദേഹത്തെ പേടിയാണെന്നാണ്, എനിക്ക് ഭയമില്ല: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

വയനാട്: കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിക്ക് വേണ്ടി മോദി ചട്ടങ്ങള്‍ മറികടക്കുകയാണെന്നും പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ അദാനി അനുഗമിച്ച് വിവിധ കരാറുകള്‍ ഒപ്പിടുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

‘രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നു. പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് ഇതിനെല്ലാം അടിസ്ഥാനം. ഞാന്‍ പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യമാണ്. മോദി-അദാനി ബന്ധത്തെ കുറിച്ച് പാര്‍ലനമെന്റില്‍ വളരെ മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി മറുപടി പറയുന്നതിന് പകരം എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കിലോമീറ്ററുകളോളം കാറിനെ വലിച്ചിഴച്ച് കണ്ടെയ്‌നര്‍ ട്രക്ക്: സോഷ്യല്‍ മീഡിയയിൽ വൈറലായി വീഡിയോ

സഭാ രേഖകളിൽ നിന്ന് തന്റെ പ്രസംഗം നീക്കം ചെയ്‌തെങ്കിലും മോദിയുടെ പ്രസംഗം നീക്കം ചെയ്തില്ലെന്നും രാഹുല്‍ ആരോപിച്ചു. ‘സത്യം മോദിയുടെ കൂടെയില്ല. മോദിയുടെ ധാരണ എല്ലാവര്‍ക്കും അദ്ദേഹത്തെ പേടിയാണെന്നാണ്. എനിക്ക് അദ്ദേഹത്തെ ഭയമില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരും,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button