Latest NewsNewsAutomobile

ഹൈദരാബാദ് ഇ- മോട്ടോർ ഷോ: ബാറ്റിസ്റ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മറ്റു കാറുകളെക്കാൽ വളരെ വ്യത്യസ്ഥമായ ഡിസൈനിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്

ലോകത്തിലെ ഏറ്റവും വേഗമേറിയതും ഇന്ത്യയിലെ ഏറ്റവും വില കൂടിയതുമായ ലക്ഷ്വറി കാർ ബാറ്റിസ്റ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഹൈദരാബാദിൽ നടക്കുന്ന ഇ- മോട്ടോർ ഷോയിലാണ് ഈ ലക്ഷ്വറി കാർ മഹീന്ദ്ര അവതരിപ്പിച്ചത്. സാധാരണ നിരത്തുകളിൽ ഓടാൻ അനുമതിയുള്ള കാറുകളിൽ ഏറ്റവും വേഗമേറിയ കാർ എന്ന പട്ടവും ബാറ്റിസ്റ്റയ്ക്ക് സ്വന്തമാണ്. ഇവ ഇന്ത്യൻ വിപണിയിൽ എത്തിയതോടെ വാഹന പ്രേമികളുടെ ദീർഘനാളായുള്ള കാത്തിരിപ്പിനാണ് വിരാമമായത്.

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ വാഹന ഡിസൈനിംഗ് സ്ഥാപനമായ ഓട്ടോമൊബിലിറ്റി പിനിൻഫാരിന നിർമ്മിച്ച ഓൾ ഇലക്ട്രിക് അൾട്രാ ഹൈ പെർഫോമൻസ് ഹൈപ്പർ ഇലക്ട്രിക് കാർ കൂടിയാണ് ബാറ്റിസ്റ്റ. മറ്റു കാറുകളെക്കാൽ വളരെ വ്യത്യസ്ഥമായ ഡിസൈനിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൂജ്യത്തിൽ നിന്നും 60 മൈൽ (96 കിലോമീറ്റർ) വെറും 1.79 സെക്കൻഡിൽ കൈവരിക്കും. ആഗോള വിപണിയിൽ ബാറ്റിസ്റ്റയുടെ 150 യൂണിറ്റുകൾ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചെങ്കിലും, ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള സാധ്യത വളരെ കുറവാണ്.

Also Read: വിഷ്ണുവിന്റെ സ്വന്തം ഹെൻഗാമെ: ഇറാനിയൻ പെൺകുട്ടിക്ക് മലയാളി വരൻ, കേരളത്തിന്റെ മരുമകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button