KeralaLatest NewsNews

ലോണ്‍ അടവ് മുടങ്ങിയ ആഡംബര കാര്‍ തിരിച്ചുപിടിക്കണം, പ്രമുഖ ഫൈനാന്‍സിയേഴ്സ് സ്ഥാപനത്തിന്റെ ക്വട്ടേഷന്‍: ഒരാള്‍ പിടിയില്‍

മലപ്പുറം: ലോണ്‍ തിരിച്ചടവ് മുടങ്ങിയ ആഡംബര കാര്‍ ചെന്നെ ആസ്ഥാനമായുള്ള ഫൈനാന്‍സിയേഴ്സ്
സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് മോഷ്ടിച്ചു കടന്നുകളഞ്ഞ സംഘത്തിലെ ഒരാളെ പനമരം പൊലീസ് കല്‍പ്പറ്റയില്‍ നിന്ന് പിടികൂടി. മലപ്പുറം ജില്ലയിലെ മോങ്ങം ബി അബ്ദുള്‍ മുനീറി(41)നെയാണ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മോഷണം പോയ ഫോര്‍ച്ച്യൂണര്‍ കാറും പിടിച്ചെടുത്തിട്ടുണ്ട്. മോഷ്ടിച്ച കാര്‍ മലപ്പുറത്തെത്തിച്ചെങ്കിലും കേസായതിനെ തുടര്‍ന്ന് വയനാട്ടിലെവിടെയെങ്കിലും ഉപേക്ഷിക്കാന്‍ കൊണ്ടുവരുമ്പോഴാണ് ഇയാള്‍ പൊലീസ് വലയിലായത്.

Read Also: അമേഠി-റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിച്ച് കോണ്‍ഗ്രസ്, വാദ്രയുടെ പ്രഖ്യാനം തള്ളി

പരാതി ലഭിച്ചയുടന്‍ ശാസ്ത്രീയാന്വേഷണം നടത്തിയ പൊലീസ് ഇവര്‍ക്ക് പിറകെയുണ്ടായിരുന്നു. വാഹനം തിരിച്ചു പിടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ
ഫൈനാന്‍സിയേഴ്‌സിന്റെ  കേരള ബ്രാഞ്ച് മാനേജര്‍ കാര്‍ത്തിക്കിനെയും, ക്വട്ടേഷന്‍ സംഘത്തിലെ മിഥുനെയും പിടികൂടാനുണ്ട്. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കിയ ജില്ലയിലെ ഏജന്റുമാര്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇക്കഴിഞ്ഞ 5-ാം തീയതി ഉച്ചയോടെയാണ് അഞ്ചുകുന്ന് കുണ്ടാല സ്വദേശിയുടെ ഫോര്‍ച്ച്യൂണര്‍ കാര്‍ മോഷണം പോയത്. ലോണ്‍ അടവ് തെറ്റിയതിനെ തുടര്‍ന്ന് വീട്ടില്‍ സ്ത്രീകള്‍ തനിച്ചായ സമയം നോക്കിയാണ് മോഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button