അൽ ഖോബാർ: പുരുഷ ബാർബർ ഷോപ്പിൽ ജോലി ചെയ്ത പ്രവാസി വനിത അറസ്റ്റിൽ. ഏഷ്യൻ വനിതയാണ് അറസ്റ്റിലായത്. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ നഗരത്തിലെ ഒരു പുരുഷ ബാർബർ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന വനിതയെയാണ് അറസ്റ്റ് ചെയ്തതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
Read Also: ആണവ സുരക്ഷ: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി
പുരുഷന്മാരുടെ സ്പോർട്സ് ക്ലബ്ബുകൾ, പുരുഷന്മാരുടെ ബാർബർ ഷോപ്പുകൾ തുടങ്ങിയ പുരുഷ ഉപയോക്താക്കൾക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ തൊഴിലുടമയ്ക്ക് അനുവാദമില്ലെന്നാണ് സൗദിയിലെ നിയമം അനുശാസിക്കുന്നത്. സ്വകാര്യ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ പരിസ്ഥിതിയുടെ ഏകീകൃത നിയന്ത്രണത്തിന്റെ ലംഘനമാണിത്. മന്ത്രാലയത്തിന്റെ അൽഖോബാർ ബ്രാഞ്ചിൽ നിന്നുള്ള സംഘമാണ് ബാർബർഷോപ്പിൽ റെയ്ഡ് നടത്തിയതെന്ന് മന്ത്രാലയ വക്താവ് സാദ് അൽ ഹമ്മദ് പറഞ്ഞു.
ബാർബർ ഷോപ്പിൽ ഉപഭോക്താക്കൾക്കു സേവനം നൽകുന്ന വനിതാ തൊഴിലാളിയുണ്ടെന്ന വാണിജ്യ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയ ഉദ്യോഗസ്ഥർ കട പരിശോധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: രാജ്യത്ത് കോടികളുടെ നിക്ഷേപവുമായി നിസാർ മോട്ടോറും റെനോ എസ്എയും എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments