Latest NewsUAENewsInternationalGulf

ആണവ സുരക്ഷ: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി

അബുദാബി: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി. ഫെബ്രുവരി 16 വരെയാണ് അബുദാബിയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനം നടക്കുന്നത്.

Read Also: സഹകരണം വർദ്ധിപ്പിക്കൽ: ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്

ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ന്യൂക്ലിയർ, റേഡിയേഷൻ റെഗുലേറ്റർമാരുടെ ഏറ്റവും വലിയ സമ്മേളനമാണിത്. 95 രാജ്യങ്ങളിൽ നിന്നും നാല് അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള 580-ലധികം പങ്കാളികൾ സമ്മേളനത്തിൽ പങ്കെടുക്കും., ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് ആഗോള റെഗുലേറ്ററി കമ്മ്യൂണിറ്റിയുടെ പങ്കിനെ കുറിച്ച് സ്‌മ്മേളനം ചർച്ച ചെയ്യും.

ആണവ സുരക്ഷയും ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചുള്ള ആറാമത്തെ അന്താരാഷ്ട്ര കോൺഫറൻസാണിത്. ആണവ, റേഡിയേഷൻ സുരക്ഷ, ആണവ സുരക്ഷ എന്നീ മേഖലകളിൽ സുരക്ഷ സംവിധാനങ്ങളെ വർദ്ധിപ്പിക്കുന്നത്തിൽ കോൺഫറൻസ് പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഡിപ്പാർട്ട്‌മെന്റ് മേധാവിയുമായ ലിഡി എവ്രാഡ് പറഞ്ഞു.

Read Also: രാജ്യത്ത് കോടികളുടെ നിക്ഷേപവുമായി നിസാർ മോട്ടോറും റെനോ എസ്എയും എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button