ThiruvananthapuramLatest NewsKeralaNattuvarthaNews

സി​ഗ്ന​ൽ തെ​റ്റി​ച്ചെ​ത്തി​യ കാറിടി​ച്ചു: ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ക​ല്ല​റ കാ​രേ​റ്റ് സ്വ​ദേ​ശി​നി അ​ക്ഷ​ര സ​ത്യ​ദാ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്

ക​ഴ​ക്കൂ​ട്ടം: റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ സി​ഗ്ന​ൽ തെ​റ്റി​ച്ചെ​ത്തി​യ കാ​ർ ഇ​ടി​ച്ചു ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ല്ല​റ കാ​രേ​റ്റ് സ്വ​ദേ​ശി​നി അ​ക്ഷ​ര സ​ത്യ​ദാ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ ക​ഴ​ക്കൂ​ട്ടം ബൈ​പാ​സി​ലെ യു​എ​സ്ടി ഗ്ലോ​ബ​ലി​ന് സ​മീ​പമാ​ണ് അ​പ​ക​ടം നടന്നത്.​ യു​എ​സ്ടി ഗോ​ബ​ലി​ലെ സോ​ഫ്റ്റ് വെ​യ​ർ ജീ​വ​ന​ക്കാ​രി​യാ​യ അ​ക്ഷ​ര സ​ത്യ​ദാ​സ് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കു​മ്പോ​ൾ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ സി​ഗ്ന​ൽ ലം​ഘി​ച്ച് വ​ന്ന കാ​റാ​ണ് ഇ​ടി​ച്ചു ​തെ​റി​പ്പി​ച്ച​ത്.

Read Also : വെള്ളൂർ കെപിപിഎൽ: രാജ്യാന്തര നിലവാരമുള്ള പത്രക്കടലാസ് നിർമ്മാണത്തിന് തയ്യാറെടുക്കുന്നു

ക​ര​കു​ളം സ്വ​ദേ​ശി രോ​ഹി​ത്താ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. യു​വ​തി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​തി​ന് ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​റി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു വെ​ച്ച് പിടികൂടുകയായിരുന്നു.

അപകടത്തിൽ ഗു​രു​തര പ​രി​ക്കേ​റ്റ യു​വ​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. സംഭവത്തിൽ തു​മ്പ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button