ന്യൂഡല്‍ഹി : രണ്ട് ദിവസംകൊണ്ട് 10ലക്ഷം സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറന്നതിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പലഭാഗത്തുള്ള പെണ്‍കുട്ടികളുടെ സുരക്ഷിത ഭാവിക്കുവേണ്ടി ഇന്ത്യാ പോസ്റ്റ് പദ്ധതിയാണ് സുകന്യ സമൃദ്ധി. രണ്ട് ദിവസത്തിനുള്ളില്‍ ഇത്രയധികം അക്കൗണ്ടുകള്‍ തുറന്ന തപാല്‍ വകുപ്പിനെ പ്രശംസിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും രംഗത്ത് എത്തിയിരുന്നു.
Read Also: ഭൂകമ്പത്തെത്തുടർന്ന് തുർക്കി തണുത്തു വിറയ്ക്കുമ്പോൾ പ്രതീക്ഷയുടെ വിളക്കുമാടമായി ഇന്ത്യൻ ഡോക്ടർമാർ
സുകന്യ സമൃദ്ധി യോജനയുടെ കീഴില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു സേവിംഗ് സ്‌കീം കൂടിയാണ് ഇത്. പെണ്‍കുട്ടികളുടെ ഭാവി പടുത്തുയര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുകന്യ സമൃദ്ധി യോജന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും അവരുടെ മുന്നോട്ടുള്ള ഭാവി ജീവിതം പടുത്തുയര്‍ത്തുന്നതിനുമായി ഉപയോഗിക്കാം.
ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ അമൃതകാലിന്റെ ആരംഭം കണക്കിലെടുത്ത് ഫെബ്രുവരി 1 മുതല്‍ 8 വരെ ഇന്ത്യ പോസ്റ്റ് ഒരു ബോധവല്‍ക്കരണ പരിപാടി നടത്തിയിരുന്നു. പരിപാടിക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിലാണ് 10 ലക്ഷം അക്കൗണ്ടുകള്‍ തുറന്നത്.
10 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ.് പോസ്റ്റ് ഓഫീസിലോ മറ്റു വാണിജ്യ ബാങ്കുകളിലോ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പ്രതി വര്‍ഷം 250 മുതല്‍ 15000 രൂപവരെ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.
Post Your Comments