ജയ്പൂര്‍: ജയ്പൂര്‍- മുംബൈ-ഡല്‍ഹി എക്‌സ്പ്രസ് വേ, ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജസ്ഥാനിലെ ദൗസയിലാണ് 1,386 കിലോമീറ്റര്‍ ദൂരമുള്ള എക്‌സ്പ്രസ് വേയുടെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചത്. അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
Read Also: പുതിയ മാറ്റങ്ങളുമായി ഗൂഗിൾ ലെൻസ്, ഇനി ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ച് സെർച്ച് ചെയ്യാം
എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം(സബ്കാ സാത്, സബ്കാ വികാസ്) എന്നതാണ് ദേശത്തിനുള്ള ഞങ്ങളുടെ മന്ത്രമെന്നും മികച്ച ഭാരത്തിനായി അത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. വികസ്വര ഇന്ത്യയുടെ മഹത്തായ ചിത്രമാണ് ഈ അതിവേഗപാതയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര മന്ത്രിമാരായ വി.കെ.സിങ്, ഗജേന്ദ്ര സിങ് എന്നിവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനത്തിന്റെ ഭാഗമായി.
Post Your Comments