ThrissurKeralaNattuvarthaLatest NewsNews

കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് തെറിച്ചുവീണയാൾക്ക് തറയിൽ തലയിടിച്ച് ദാരുണാന്ത്യം

വിമുക്ത ഭടനായ ചാവക്കാട് മണത്തല സ്വദേശി ഉസ്മാൻ (75) ആണ് മരിച്ചത്

ചാവക്കാട്: കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് പിന്നിലേക്ക് തെറിച്ചുവീണയാൾ തറയിൽ തലയിടിച്ച് മരിച്ചു. വിമുക്ത ഭടനായ ചാവക്കാട് മണത്തല സ്വദേശി ഉസ്മാൻ (75) ആണ് മരിച്ചത്.

Read Also : എസ്.എഫ്.ഐ ആണ് എന്റെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, അതില്ലെങ്കിൽ ഞാനില്ല: ചിന്ത ജെറോം

ചാവക്കാട് ബീച്ച് റോഡിൽ പെട്രോൾ പമ്പിന് മുന്നിലെ ഡ്രൈ ഫ്രൂട്ട് കടയിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഉസ്മാൻ കടയിലേക്ക് കയറുമ്പോൾ മുന്നിലെ ചില്ലുവാതിലിൽ മുഖം ഇടിച്ചു. തുടർന്ന്, ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.

Read Also : അയൽവാസിയായ യുവതിയെ അവസരം കിട്ടിയപ്പോൾ വശീകരിച്ച് പീഡിപ്പിച്ചു: വിവാഹ നിശ്ചയത്തലേന്ന് യുവാവ് പീഡനകേസിൽ അറസ്റ്റിൽ

ഉടൻ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രാത്രിയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button