ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നടക്കുന്ന കൈയേറ്റ വിരുദ്ധ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രഭരണ പ്രദേശത്തിന് തൊഴിലും സ്‌നേഹവുമാണ് വേണ്ടത്. പകരമായി ബിജെപി സര്‍ക്കാര്‍ നല്‍കുന്നത് ബുള്‍ഡോസറുകളാണ്. കുടിയൊഴിപ്പിക്കല്‍ നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു.
‘ജമ്മു കശ്മീരിന് ജോലിയും മികച്ച ബിസിനസ്സും സ്നേഹവും വേണം, എന്നാല്‍ അവര്‍ക്ക് എന്ത് കിട്ടി? ബിജെപിയുടെ ബുള്‍ഡോസര്‍ ആളുകള്‍ പതിറ്റാണ്ടുകളായി കഠിനാധ്വാനം കൊണ്ട് വളര്‍ത്തിയെടുത്ത ഭൂമി അവരില്‍ നിന്ന് തട്ടിയെടുക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ചല്ല സമാധാനവും കശ്മീരിയത്തും സംരക്ഷിക്കേണ്ടത്..അവരെ ഒരുമിപ്പിച്ച് നിര്‍ത്തണം’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കുടിയൊഴിപ്പിക്കല്‍ നടപടിയെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ ജനങ്ങള്‍ അസ്വസ്ഥരാണെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോര്‍ട്ടും രാഹുല്‍ ടാഗ് ചെയ്തു. കയ്യേറ്റങ്ങള്‍ 100 ശതമാനം നീക്കം ചെയ്യണമെന്ന് റവന്യൂ വകുപ്പ് കമ്മീഷണര്‍ സെക്രട്ടറി വിജയ് കുമാര്‍ ബിധുരി എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ജമ്മു കശ്മീരിലെ 10 ലക്ഷത്തിലധികം കനാല്‍ ഭൂമിയില്‍ ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിപ്പിച്ചു.
Post Your Comments