
വിതുര: വയോധികയായ വീട്ടമ്മയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കല്ലാർ അംബേദ്കർ കോളനി സന്ദീപ് ഭവനിൽ ഉണ്ണി (57)യാണ് അറസ്റ്റിലായത്. വിതുര പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also : ഐഎസ് തീവ്രവാദികളുടെ വധു ഷമീമ ബീഗത്തെ നിഷ്കളങ്കയാക്കി ബിബിസി ഡോക്യുമെന്ററി: എതിർപ്പുമായി ബ്രിട്ടീഷ് ജനത
വിതുര സ്വദേശിനിയായ 74 വയസുള്ള വീട്ടമ്മയെയാണ് ഉണ്ണി പീഡിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ വിതുര പൊലീസ് സ്ഥലത്തെത്തി വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സമാന തരത്തിലുള്ള കേസുകൾ ഉണ്ണിക്കെതിരെ വേറെയുമുണ്ട്. കല്ലാർ കേന്ദ്രീകരിച്ച് മദ്യപ സംഘത്തിന്റെ അതിക്രമം തടയാനുള്ള നടപടികൾ സ്വീകരിച്ചതായി വിതുര പൊലീസ് അറിയിച്ചു.
വിതുര സിഐ എസ്. അജിത് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സാജു, ശരത്, പ്രദീപ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments