തൃശൂർ: വല ശരീരത്തിൽ കുടുങ്ങിയ നിലയിൽ ചീങ്കണ്ണിയെ ചാലക്കുടി പുഴയിൽ കണ്ടെത്തി. വെറ്റിലപ്പാറ ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഷെഡ്‌ഡിനടുത്താണ് ചീങ്കണ്ണിയെ വല ശരീരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
പാറപ്പുറത്ത് കിടന്നിരുന്ന ചീങ്കണ്ണിയുടെ ശരീരത്തിലാണ് പച്ച നിറത്തിലുള്ള വല കുടുങ്ങിയതായി കണ്ടെത്തിയത്. വല കുടുങ്ങിയിട്ടുണ്ടെങ്കിലും ചീങ്കണ്ണിക്ക് നീന്തുന്നതിന് പ്രശ്നമൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ദൃശ്യങ്ങളെടുത്ത് വനംവകുപ്പിന് അയച്ചുകൊടുത്തിട്ടുണ്ട്.
Post Your Comments