KeralaLatest NewsIndiaNews

മുതലയുടെ വയറ്റില്‍ മനുഷ്യ ശരീരഭാഗങ്ങള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ: പെരുമ്പാവൂരില്‍ നിന്നുള്ളതോ ?

ഈ ദൃശ്യങ്ങള്‍ 2020 ജൂലൈ 18-ൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത് കണ്ടെത്തി.

നിരവധി പേർ ചേർന്ന് ഒരു മുതലയുടെ വയർ പിളർന്ന് അതിനകത്തുനിന്ന് മനുഷ്യ ശരീരഭാഗങ്ങള്‍ പുറത്തെടുക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എറണാകുളം ജില്ലയില്‍ പെരുമ്പാവൂർ പാത്തിപ്പാലത്ത് ഇന്ന് മീൻ പിടിച്ചുകൊണ്ടിരുന്ന ഭായിയെ മുതല വിഴുങ്ങിയപ്പോള്‍ മറ്റ് ഭായിമാർ കൂടി മുതലയെ പിടിച്ച്‌ വയറ് കീറി ഭായിയെ പുറത്തെടുക്കുന്നു” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെടുന്നത്. ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാം.

read also: ഏഴാം ക്ലാസ് തുല്യതാ പരീക്ഷാ: ഇന്ദ്രൻസിന് വിജയം

ഒരു സംഘം ആള്‍ക്കാർ ചേർന്ന് മുതലയുടെ വയർ വെട്ടിപ്പിളരുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ. വയറിനകത്തുനിന്ന് ഒരു മനുഷ്യൻറെ തല മുതല്‍ അരക്കെട്ട് വരെയുള്ള ഭാഗങ്ങളും ഒരു കൈയും ലഭിക്കുന്നു. ഇത് ഒരു ചാക്കിലേക്ക് മാറ്റുന്നതും വീഡിയോയിലുണ്ട്. ഈ ദൃശ്യങ്ങള്‍ 2020 ജൂലൈ 18-ൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത് കണ്ടെത്തി.

ഇന്തോനേഷ്യയിലെ റിയാവു പ്രവിശ്യയിലെ സുംഗായി ആപിറ്റ് ഉപജില്ലയില്‍ സ്ഥിതി ചെയ്യുന്ന തെലുക് ലാനസ് എന്ന ഗ്രാമത്തില്‍ മത്സ്യബന്ധന തൊഴിലാളിയെ ആക്രമിച്ച്‌ ഭക്ഷിച്ച മുതലയെ പിടികൂടി കൊലപ്പെടുത്തിയത് സംബന്ധിച്ചാണ് 2020-ലെ  വാർത്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button