Latest NewsNewsLife StyleHealth & Fitness

വീട്ടു വളപ്പില്‍ ഈ മരങ്ങൾ നടാൻ പാടില്ലെന്ന് പറയുന്നതിന് പിന്നിൽ

ഓരോരുത്തരും ആഗ്രഹിക്കുന്നതാണ് തന്റെ വീടിനു ചുറ്റും നിറയെ പച്ചപ്പുള്ള മരങ്ങള്‍ വേണമെന്ന്. എന്നാല്‍, പ്രായമായവര്‍ ചില മരങ്ങള്‍ വീടിന്റെ അടുത്ത നില്‍ക്കുന്നത് ദോഷമാണെന്ന് പറയാറുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ച് അറിയാം.

ജീവജാലങ്ങള്‍ക്കാവശ്യമായ പ്രാണവായു നല്‍കി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നത് വൃക്ഷങ്ങളാണ്. എന്നാല്‍, വീട്ടുവളപ്പില്‍ വൃക്ഷങ്ങള്‍ നടുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഹൈന്ദവ ആചാരങ്ങള്‍ പറയുന്നു. കാഞ്ഞിരം, താന്നി, കറിവേപ്പ്, കള്ളിപ്പാല, ചേര്‍ (ചാര്), പപ്പായ, ഊകമരം, സ്വര്‍ണ്ണ ക്ഷീരി, വയ്യങ്കത എന്നീ വൃക്ഷങ്ങള്‍ വീടിന്റെ അതിര്‍ത്തിക്കുള്ളില്‍ നടാന്‍ പാടില്ല എന്നാണ് വിശ്വാസം. ഐശ്വര്യക്ഷയം, ആപത്ത് എന്നിവ ഇവ ക്ഷണിച്ചുവരുത്തും.

Read Also : ‘ജനങ്ങൾക്കിടയിൽ ഓരോ നിമിഷവും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്’:തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് വ്യക്തമാക്കി ചിന്ത ജെറോം

മാത്രമല്ല, പല ക്ഷുദ്രപ്രയോഗങ്ങള്‍ക്കും ഇത്തരം സസ്യങ്ങളുടെ ഭാഗങ്ങള്‍ മാന്ത്രിക മൂലികകളായി പരിഗണിക്കാറുമുണ്ട്. എന്നാല്‍, വീടിനു ചുറ്റുമുള്ള പറമ്പില്‍ എവിടെയെങ്കിലും ഇവ വരുന്നത് അത്ര വലിയ ദോഷമല്ലെന്നും ആചാര്യന്മാര്‍ ചൂണ്ടികാട്ടുന്നു. പന ഇനങ്ങള്‍ക്കും ഈ ദോഷമുണ്ട്. അലങ്കാരത്തിനുള്ള പനഞ്ചെടികളും വീട്ടു വളപ്പില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, കൂവളം, പവിഴമല്ലി, കണിക്കൊന്ന, ദേവതാരു എന്നിവ വീട്ടിലുണ്ടായാല്‍ ദൃഷ്ടിദോഷവും ദുര്‍ശക്തികളുടെ സാന്നിദ്ധ്യവും ആവാസവും ഒഴിവാക്കാനാകുമെന്ന വിശ്വാസവും നിലവിലുണ്ട്.

ഇതൊക്കെ പഴഞ്ചന്‍ വിശ്വാസം എന്ന് തള്ളിക്കളയാന്‍ വരട്ടെ. തടിയില്‍ പാലുള്ള മരങ്ങള്‍ വേഗം പൊട്ടി വീഴാന്‍ സാധ്യതയുള്ളവയാണ്. ഇവ വീട്ടുവളപ്പില്‍ വയ്ക്കുന്നത് അപകടകരമാണ്. അതുകൊണ്ട്, കൂടിയാണ് ആസുര ശക്തികളെ ആകര്‍ഷിക്കുന്ന വൃക്ഷങ്ങള്‍ വീട്ടുവളപ്പില്‍ വരാന്‍ പാടില്ലെന്നു പറയുന്നത്. ജീവിതത്തില്‍ ഗുണകരമായ സാന്നിധ്യമാകുന്ന വൃക്ഷങ്ങള്‍ വേണം വീട്ടുവളപ്പില്‍ വളര്‍ത്തേണ്ടത്.

വീടിന്റെ കിഴക്കുവശത്ത് പ്ലാവും പൂത്തിലഞ്ഞിയും പേരാലും വടക്ക് മാവും പുന്നയും ഇത്തിയും നാഗമരവും പടിഞ്ഞാറ് തെങ്ങും വിശേഷമാണ്. തെക്കുവശത്ത് അത്തിയും പുളിമരവും ആകാം.

Read Also : കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് തെറിച്ചുവീണയാൾക്ക് തറയിൽ തലയിടിച്ച് ദാരുണാന്ത്യം

പടിഞ്ഞാറുവശത്ത് അരയാലും ഏഴിലംപാലയും ദോഷമില്ല. അരയാൽ മറ്റുചില ദിക്കിൽ വന്നാൽ അഗ്നിഭയവും ചിത്തഭ്രമവും പേരാൽ ശത്രുക്കളിൽ നിന്നുള്ള ആയുധപീഡയും അത്തി ഉദയരോഗവും ഉണ്ടാക്കുന്നു.

കുമിഴ്, കൂവളം, കടുക്ക, താന്നി, കൊന്ന, നെല്ലി, ദേവതാരം, പ്ലാശ്, അശോകം, ചന്ദനം, പുന്ന, വേങ്ങ, ചെമ്പകം, കരിങ്ങാലി ഇവ ഗൃഹപാർശ്വങ്ങളിൽ ദോഷമില്ല. വാഴ, പിച്ചകം, ‌വെറ്റിലക്കൊടി മുതലായവ ഏതു ദിക്കിലും വയ്ക്കാം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button