ThiruvananthapuramLatest NewsKeralaNattuvarthaNews

ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കെത്തി : ബീച്ചിൽ കുളിക്കാനിറങ്ങവെ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു സ്വദേശി സദാശിവ(34)യാണ് മരിച്ചത്

തിരുവനന്തപുരം: ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി സദാശിവ(34)യാണ് മരിച്ചത്.

Read Also : ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

വർക്കല ഓടയം ബീച്ചിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കായി എത്തിയ സദാശിവ പ്രഭാത ഭക്ഷണത്തിന് ശേഷം ഓടയം ബീച്ചിലെ സ്വകാര്യ റിസോർട്ടിന് സമീപത്തെ ബീച്ചിൽ കുളിക്കുമ്പോഴാണ് തിരയിൽപ്പെട്ടത്.

യുവാവിനെ ഉടൻ തന്നെ നാട്ടുകാരും ലൈഫ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെ ബെംഗളൂരുവിലേക്ക് തിരികെ പോകാനാരിക്കെയായിരുന്നു അപകടം സംഭവിച്ചത്.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button