ThiruvananthapuramKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വു​മാ​യി ര​ണ്ട് അന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ പ​ങ്ക​ജ് കു​മാ​ർ യാ​ദ​വ് (25), ബാ​ൽ​ബി​ർ കു​മാ​ർ മ​ണ്ട​ൽ (25) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്

വി​ഴി​ഞ്ഞം: ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ പ​ങ്ക​ജ് കു​മാ​ർ യാ​ദ​വ് (25), ബാ​ൽ​ബി​ർ കു​മാ​ർ മ​ണ്ട​ൽ (25) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്.

നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​ക്ക​ട, മു​ക്കോ​ല പ​യ​റ്റു​വി​ള ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. നാ​ട്ടി​ൽ പോ​യി​ വ​രു​മ്പോ​ൾ ര​ഹ​സ്യ​മാ​യി കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ് ക്യാ​മ്പി​ലു​ള്ള​വ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും വി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​ നി​ന്ന്​ മൂ​ന്ന്​ മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ത്തു.

Read Also : മുൻകൂർ അനുമതി കൂടാതെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്

റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്ത്, പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ ലോ​റ​ൻ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, ടോ​ണി, അ​നീ​ഷ്, പ്ര​സ​ന്ന​ൻ, ഹ​രി​കൃ​ഷ്ണ​ൻ, ഡ്രൈ​വ​ർ സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button