കൊച്ചി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ രാമനെയാണ് (59) കോടതി ശിക്ഷിച്ചത്. ആലുവ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
പിഴ തുക കുട്ടിക്ക് നൽകാൻ കോടതി ഉത്തരവിട്ടു. 2018-ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.
അതേസമയം, കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും കോടതി ശിക്ഷ വിധിച്ചു. വണ്ടിപ്പെരിയാർ പാറക്കൽ രമേഷിനെയാണ്(26) കോടതി ശിക്ഷിച്ചത്. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ആണ് ശിക്ഷ വിധിച്ചത്.
2021-ൽ ആണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ഉടുമ്പൻചോല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സുസ്മിത ജോൺ ഹാജരായി.
Post Your Comments